പാനൂർ: പാനൂർ വള്ളങ്ങാട് സ്വദേശിയായ യുവാവിനെ ഒരു സംഘം മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിച്ചതായി പരാതി.
വള്ളങ്ങാട് നന്ദവനത്തിൽ രവീന്ദ്രൻ്റെ മകൻ വൈശാഖി (26) നെയാണ് നാലംഗ സംഘം മുൻവൈരാഗ്യം കാരണം മാരകമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. മാരകമായി പരിക്കേറ്റ വൈശാഖിനെ തലശേരി ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈശാഖിൻ്റെ പരാതിയിൽ ബിജെപി പ്രവർത്തകരായ അഖിൽ , രതീഷ്. സുജേഷ്, അജേഷ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 6 ന് രാത്രി 8.30 ന് വള്ളങ്ങാട് കുട്ട പീടികയ്ക്ക് സമീപം വെച്ചാണ് കേസിനാസ്പദമായ അക്രമമുണ്ടായത്.