Zygo-Ad

പെരിങ്ങത്തൂർ-പാനൂർ-വിമാനത്താവളം റോഡ്:പൊളിക്കേണ്ടത് 1527 കെട്ടിടങ്ങൾ

 


കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വികസിപ്പിക്കുന്ന പെരിങ്ങത്തൂർ-പാനൂർ-കൂത്തുപറമ്പ്-വിമാനത്താവള റോഡിന്റെ സാമൂഹികാഘാത പഠനത്തിന്മേലുള്ള വിദഗ്ധസമിതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റോഡിനായി പൂർണമായും പൊളിച്ചുനീക്കേണ്ടിവരുന്നത് 1527 കെട്ടിടങ്ങൾ. 113 വീടുകളും 1414 വ്യാപാര-വ്യവസായ സ്ഥാപനങ്ങളും പൊളിക്കണം. 12,437 പേരാണ് പദ്ധതിയുടെ ആഘാതബാധിതരായി ഉള്ളത്

പെരിങ്ങത്തൂരിൽനിന്ന് തുടങ്ങി കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന നിർദിഷ്ട നാലുവരിപ്പാത 28.55 കിലോമീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. 24 മീറ്ററാണ് കുറഞ്ഞ വീതി. 7.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലായി റോഡുകളും 1.5 മീറ്റർ വീതിയിൽ ഡിവൈഡറുമാണ് രൂപരേഖ പ്രകാരമുള്ളത്.പെരിങ്ങത്തൂർ, പെരിങ്ങളം, ചൊക്ലി, പന്ന്യന്നൂർ, പാനൂർ, മൊകേരി, പാട്യം, കൂത്തുപറമ്പ്, കണ്ടംകുന്ന്, മാങ്ങാട്ടിടം, ശിവപുരം, പഴശ്ശി വില്ലേജുകളിൽ നിന്നായി 39.863 ഏക്കർ ഭൂമിയാണ് പാതയ്ക്കായി ഏറ്റെടുക്കുന്നത്. 129 വീടുകളും 988 വ്യാപാരസ്ഥാപനങ്ങളും ഭാഗികമായി പൊളിച്ചുനീക്കണം. 

594 അതിർത്തി മതിലുകൾ, 186 കിണറുകൾ, 104 ശൗചാലയങ്ങൾ തുടങ്ങിയവയും സ്ഥലത്തുണ്ട്. 824 പ്ലോട്ടുകളിലുള്ള മരങ്ങളും മുറിച്ചുമാറ്റണം. സ്കൂൾ കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, കബറിസ്താൻ, പൊതുസ്ഥാപനങ്ങൾ എന്നിവയെയും പദ്ധതി ബാധിക്കുന്നുണ്ട്. രൂപരേഖയിൽ സാധ്യമായ മാറ്റങ്ങൾ വരുത്തി വസ്തുവകകൾ സംരക്ഷിക്കണമെന്നും പാരിസ്ഥിതികാഘാതം ലഘൂകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

വളരെ പുതിയ വളരെ പഴയ