Zygo-Ad

പാനൂർ നാൽക്കവലയിൽ അനാവശ്യ നിയന്ത്രണമെന്ന് വ്യാപാരികൾ


പാനൂർ ടൗൺ നാൽക്കവലയിൽ ഉദ്യോഗസ്ഥർ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

റോഡിന് ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുകയും ഉപയോഗിക്കാൻ പറ്റുന്ന ബൈപ്പാസ് റോഡുകൾ ഗതാഗതയോഗ്യമാക്കാതെയും ഗതാഗതപരിപാലനസമിതി വിളിക്കാതെയും ജനങ്ങളെയും വ്യാപാരികളെയും വിദ്യാർഥികളെയും ഉപദ്രവിക്കുകയാണ്ചെയ്യുകയാണെന്ന് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.ഗതാഗത പരിപാലനസമിതി ഉടൻ വിളിക്കണമെന്നും പാനൂർ ടൗണിൽനിന്ന് ജനങ്ങളെ അകറ്റുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വളരെ പുതിയ വളരെ പഴയ