Zygo-Ad

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ഏഴാം പതിപ്പിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ


 പെരിങ്ങത്തൂർ : വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കെ ഡിസ്കും സമഗ്ര ശിക്ഷാ കേരളം എസ് എസ് കെ യും സംയുക്തമായി സംഘടിപ്പിക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥം ഏഴാം പതിപ്പിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. തേജ് കിരൺ , അയ്മൻ സർവാർ എന്നിവരാണ്  ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.25000 രൂപ സ്കോളർഷിപ്പായി ഈ ടീമിന് ലഭിക്കും.

സ്കോളർഷിപ്പ് നേടി സ്കൂളിൻ്റെ അഭിമാനമായി മാറിയ ഈ കുഞ്ഞു പ്രതിഭകളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു

വളരെ പുതിയ വളരെ പഴയ