യുഡിഎഫ് ഭരിക്കുന്ന പാനൂർ നഗരസഭക്ക് കീഴിലുള്ള പാനൂർ താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന വികസനത്തിനൊ, ആശുപത്രിയിലെ ദൈനദിന കാര്യങ്ങളിലൊ ഇടപെടാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനത്തിനെതിരെ ജനങ്ങളാകെ മുന്നിട്ടിറങ്ങണമെന്ന് DYFI പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പാനൂർ താലൂക്ക് ഹോസ്പിറ്റലിന്റെ (ഒ പി ) വിഭാഗം പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്,
മതിയായ ഡോക്ടർമാർ ഇല്ല, മഴക്കാലത്ത് ആശുപത്രിയുടെ ചുമരുകളും പ്രധാന കവാടവും ഈർപ്പവും പൂപ്പലും പിടിച്ച് വൃത്തിയില്ലാത്ത അവസ്ഥയിലാണ്, വർഷങ്ങളായി ആശുപത്രിക്ക് പെയിൻ്റ് അടിക്കുക പോലും ചെയ്യുന്നില്ല.
ഒ പി പരിശോധന റൂമിന്റെ തറകളിൽ സ്ഥാപിച്ച ടൈലുകൾ ഇളകി നിൽക്കുകയും അപകടാവസ്ഥയിലുമാണ്ആശുപത്രിയിലെ ജനറേറ്റർ തകരാറിലായിട്ട് രണ്ടുമാസത്തോളമായി, ഇതു കാരണം വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ഹോസ്പിറ്റൽ ഇരുട്ടിലാണ്,മെഡിക്കൽ ഓഫീസർ വിരമിച്ചിട്ട് രണ്ടുമാസമായിട്ടും ഇതുവരെയായും പുതിയ മെഡിക്കൽ ഓഫീസറെ കണ്ടെത്താൻ പോലും ആയില്ല,രാത്രികാലങ്ങളിൽ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ തെരുവുനായ കൂട്ടങ്ങളാണ്,
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പൊറുതിമുട്ടുന്ന പാനൂർ ആശുപത്രിയിലെ ദുരവസ്ഥ പരിഹരിക്കാൻ തയ്യാറാകാത്തത് നഗരസഭയുടെ കെടുകാര്യസ്ഥതയാണ്പൊതു ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്ന് DYFI പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
പാനൂരിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കൂത്ത്പറമ്പ്, തലശ്ശേരി ആശുപത്രികളിൽ ഉണ്ടായികൊണ്ടിരിക്കുന്ന ആശുപത്രികളിലെ അടിസ്ഥാന വികസനം മാതൃകയാക്കി പാനൂർ നഗരസഭ അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി നിരന്തരം പ്രക്ഷോഭം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ റൂബിൻ, ട്രഷറർ ഷിനൻ്റു എന്നിവർ വാർകുറിപ്പിൽ കൂടി അറിയിച്ചു
DYFI ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിത്തി ജൂലായ് 21ന് 4.30ന് ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവരാൻ "ജനകീയ ശ്രദ്ധ ക്ഷണിക്കൽ " പരിപാടി ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിക്കുമെന്നും തുടർന്ന് ശക്തമായ പോരാട്ടം യുവജനങ്ങളെ അണിനിരത്തി നടത്തുമെന്നും ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
ജൂലായ് 21ന് വൈകുന്നേരം 4.30 ന് ആശുപത്രിക്ക് മുന്നിൽ നടക്കുന്ന ജനകീയ ശ്രദ്ധ ക്ഷണിക്കൽ പരിപാടി DYFl മുൻ സംസ്ഥാന കമ്മിറ്റി അംഗം എൻ അനൂപ് ഉദ്ഘാടനം ചെയ്യും, dyfi യുടെ പ്രമുഖ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും..