Zygo-Ad

തലശേരി-തൊട്ടിൽപ്പാലം റൂട്ടിൽ ബസ് കണ്ടക്ടർക്ക് മർദ്ദനം: മുഴുവൻ പ്രതികൾ പിടിയിലാകുന്നതുവരെ സർവീസ് നിർത്തിവെച്ച് തൊഴിലാളി സമരം

 


തലശ്ശേരി - തൊട്ടിൽപ്പാലം റൂട്ടിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല ബസ് സമരത്തിൽ. പ്രതികളെയെല്ലാം ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതുവരെ തൊട്ടിൽപ്പാലം-കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ, തലശ്ശേരി-കല്ലിക്കണ്ടി-കടവത്തൂർ റൂട്ടുകളിലേയും എല്ലാ ബസ് സർവീസുകളും നിർത്തിവെയ്ക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ജഗന്നാഥ് ബസിന്റെ കണ്ടക്‌ടർ വിഷ്ണുവിന് നേരെ ക്രൂര മർദ്ദനമുണ്ടായതിനെ തുടർന്നാണ് സമരം. കേസിൽ ചൊക്ലി പൊലീസ് എടുത്ത നടപടിയിൽ 182(2), 191(2), 191(3), 126(2), 115(2), 118(1), 296(b), 110, 190 എന്നീ ഭാരതീയ ന്യായസംഹിത വകുപ്പുകൾ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.


സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും കേസെടുത്തു തിരിച്ചറിയാത്ത അഞ്ചുപേർക്കെതിരെയും കേസുണ്ട്. പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും, ഉടൻ അറസ്റ്റുണ്ടാകുമെന്ന ചൊക്ലി സ്റ്റേഷൻ സി.ഐയുടെ ഉറപ്പിനെ തുടർന്ന് യൂണിയൻ താൽക്കാലികമായി സമരത്തിൽ നിന്ന് പിന്മാറിയിരുന്നു

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ