Zygo-Ad

വെള്ളം കയറി നേന്ത്രവാഴ കൃഷി നശിച്ചു

 


കണ്ണങ്കോട്:കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്, കണ്ണങ്കോട് കിഴക്കയിൽ രാഘവൻ കൃഷി ചെയ്ത 80 ഓളം നേന്ത്രവാഴകൾ വെള്ളംകയറി പൂർണമായി നശിച്ചു.

നേന്ത്രവാഴകളെല്ലാം പൂർണ്ണ വളർച്ച എത്തിയ അവസ്ഥയിലായിരുന്നു വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്..

സ്ഥലം വാർഡ് മെമ്പർ ഫൈസൽ കുലോത്ത് കൃഷിയിടം സന്ദർശിച്ചു നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തി നൽകി..

കൂടുതൽ നേന്ത്രവാഴകൾ കൃഷി ചെയ്യുന്ന മുഴുവൻ കർഷകരും നിർബന്ധമായും ഇൻഷൂര്‍ ചെയ്യുക എന്നുള്ളത് ഇത്തരം നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം എളുപ്പം ലഭിക്കാൻ സഹായകമാകും എന്ന് വാർഡ് മെമ്പർ പറഞ്ഞു..

മൂന്നു രൂപ മാത്രമാണ് ഒരു വാഴ ഇൻഷൂര്‍ ചെയ്യാൻ ചിലവ് വരുന്നത്, വാഴ നഷ്ടപ്പെട്ടാൽ 300 രൂപയെങ്കിലും മിനിമം ഒരു വാഴക്ക് നഷ്ടപരിഹാരം ലഭിക്കും..

നേന്ത്രവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് വാർഡ് മെമ്പർ ഓർമിപ്പിച്ചു..

വളരെ പുതിയ വളരെ പഴയ