സിപിഐഎം മേനപ്രം ലോക്കലിലെ മേക്കുന്ന് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ അവിഭക്ത ചൊക്ലി ലോക്കൽ കമ്മിറ്റിയംഗവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും മുൻ മൊകേരി കോളേജ് പ്രിൻസിപ്പലുമായ പ്രൊഫസർ.എ പി അബ്ദുൾ ഖാദറുടെ പതിനാറാം ചരമദിനം ആചരിച്ചു.
അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങ് സി.പി.ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. ഉദയൻ മാസ്റ്റർ, ടി. ജയേഷ് എന്നിവർ സംസാരിച്ചു.
എസ്. എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്,യുഎസ് എസ്, ഉന്നത വിജയികളെയും, തൊഴിലുറപ്പിൽ നൂറ് ദിനം പൂർത്തിയാക്കിയ തൊഴിലാളികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പി.വി.നവാസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സജ്ജയ് സ്വാഗതവും, കെ. ലിജീഷ് നന്ദിയും പറഞ്ഞു.