പാനൂർ : കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി ടെമ്പിൾ കോഡിനേഷനും ഐആർപിസിയും ചേർന്ന് പാറാട്-കുന്നോത്തുപറമ്പ് റോഡിൽ രാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം അന്നദാന-വിശ്രമകേന്ദ്രം ഒരുക്കി. രക്ഷാധികാരി പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഒ.കെ. വാസു അധ്യക്ഷനായി. കൺവീനർ കെ.പി. രാജേഷ്, സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, പാനൂർ നഗരസഭാ കൗൺസിലർ കെ.കെ. സുധീർ കുമാർ, എൻ.പി. ശശികുമാർ എന്നിവർ സംസാരിച്ചു.പരമ്പരാഗതമായി കൊട്ടിയൂരിലേക്ക് നടന്നുപോകുന്ന ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം നൽകാനും ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. അതിരാവിലെ മുതൽ രാത്രി ഏഴു വരെ പ്രവർത്തിക്കും

#tag:
പാനൂർ