പാനൂർ: തൂവക്കുന്ന് പൊയിലൂർ റോഡിലാണ് അപകടമുണ്ടായത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി കാറിന് മുകളിൽ വീഴുകയായിരുന്നു. യാത്രക്കാർ രക്ഷപ്പെട്ടു.
റൂട്ടിൽ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി. കഴിയുന്നതും മഴയും, കാറ്റും ഉള്ളപ്പോൾ സുരക്ഷിത സ്ഥാനങ്ങളിൽ വാഹനം നിർത്തിയിടണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.