Zygo-Ad

കരിയാട് റോഡ് ഇന്നും അടഞ്ഞു തന്നെ: ദുരിതത്തിലായി സാധാരണ ജനങ്ങൾ

 


രണ്ടാം ദിനവും കരിയാട് കുന്നമ്മകര റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചതിനാൽ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജനങ്ങൾ. നിലവിൽ തലശ്ശേരി ബസുകൾ കെ എൻ യൂ പി സ്കൂളിന് സമീപം വരെയാണ് സർവീസ് നടത്തുന്നത് കഞ്ഞിരക്കടവ് കുന്നുമ്മക്കര ഭാഗത്തേക്ക് പോകേണ്ടവരും വിദ്യാർത്ഥികളും ഈ മഴക്കാലത്ത് എത്രയും ദൂരം നടന്നു പോകേണ്ടിയും വരുന്നു. കൂടാതെ മുക്കളിക്കര ഷാപ്പ് വഴി ഓട്ടോയിൽ പോകുന്നത് സാമ്പത്തികമായും അധികച്ചിലവ് സാധാരണക്കാർക്ക് ഇടയാക്കുന്നു. പൂർണമായും ഗതാഗതം നിരോധിക്കാതെ ഭാഗികമായി വാഹനം കടതിവിടാനുള്ള സൗകര്യം ചെയ്ത് പ്രവൃത്തികൾ നടത്തണമെന്നാണ് ഇപ്പൊൾ നാട്ടുകാർ അഭിപ്രായപ്പെടുന്നത്

വളരെ പുതിയ വളരെ പഴയ