Zygo-Ad

കണ്ണാടിപ്പറമ്പ് - മയ്യില്‍ - കാട്ടാമ്പള്ളി സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണ്ണം: ബസ് ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ക്കെതിരെ കേസ്: മിന്നല്‍ പണിമുടക്കിനെതിരെ കര്‍ശന നടപടിയെന്ന് പൊലിസ്



മയ്യില്‍: കണ്ണാടിപ്പറമ്പ് - മയ്യില്‍ - കാട്ടാമ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറെ പുല്ലൂപ്പി കടവിൻ ബസ് നിർത്തിയിട്ട തർക്കത്തെ തുടർന്ന് മര്‍ദ്ദിച്ചതിന് മുന്നു പേര്‍ക്കെതിരെ മയ്യില്‍ പൊലിസ് കേസെടുത്തു. കെ.എല്‍-13 യു 3265 നമ്പർ റജബസ് ഡ്രൈവര്‍ പുല്ലൂപ്പി കെ.എ.മന്‍സിലില്‍ കെ.പി.ജംഷീറിനാണ് (30) പരിക്കേറ്റത്.

ഈയാളെ കണ്ണൂലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം 6.45 ന് പുല്ലൂപ്പിക്കടവ് പാര്‍ക്കിന് സമീപം ബസ് തിരിക്കവെ റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം മാറ്റാന്‍ പറഞ്ഞ വിരോധത്തിന് നിഷാദ്, ഷംനാസ്, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. മയ്യില്‍ കേസെടുത്തു പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

അതേ സമയം ബസ് ജീവനക്കാരെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ചു കണ്ണാടിപറമ്പ് - മയ്യില്‍ - കാട്ടാമ്പള്ളി റൂട്ടില്‍ ഇന്ന് രാവിലെ മുതല്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കി. വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെയാണ് മിന്നല്‍ സമരത്തിന് തൊഴിലാളികള്‍ ആഹ്വാനം ചെയ്തത്.

ഇതോടെ ഈ റൂട്ടില്‍ ഗതാഗതം മുടങ്ങിയത് യാത്രക്കാരെ വലച്ചു. മിന്നല്‍ പണിമുടക്ക് കാരണം കണ്ണൂർ നഗരത്തിലും മറ്റു വിവിധ പ്രദേശങ്ങളിലും എത്തേണ്ട വിദ്യാർത്ഥികളും തൊഴിലാളികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. വളരെ ചുരുക്കം ബസുകള്‍ സർവീസ് നടത്തുന്ന റൂട്ടാണിത്.

ഇതിനിടെ കണ്ണാടിപ്പറമ്ബ് - മയ്യില്‍ - കാട്ടാമ്പള്ളി റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മയ്യില്‍ പൊലിസ് അറിയിച്ചു. 

ഞായറാഴ്ച്ച പുല്ലൂപ്പി കടവില്‍ വെച്ച്‌ കെ എല്‍13 യു 3265 നമ്പർ റെജ ബസ് ഡ്രൈവർ പുല്ലുപ്പിയിലെ കെ പി ജഷീറിനെ വൈകീട്ട് 6.45 ന് ഒരു സംഘം ആക്രമിച്ചത്. 

ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ വാട്സ് ആപ് കൂട്ടായ്മ വഴി ആഹ്വാനം ചെയ്തു ഇന്ന് രാവിലെ മുതല്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ നിഷാദ്, ഷംനാസ്, അർഷാദ് എന്നിവർക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു. 

മുന്നറിയിപ്പില്ലാതെ മിന്നല്‍ സമരം ആഹ്വാനം ചെയ്യുന്നവർക്കെതിരെയും കർശന നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ് പണിമുടക്കി നെ തുടർന്ന് നിർത്തിയിട്ട ബസുകള്‍ക്ക് പിഴയും ഈടാക്കും.

ഉടമകളും തൊഴിലാളി യൂണിയനുകളും ആഹ്വാനമില്ലാതെ വാട്സ് ആപ് കൂട്ടായ്മ വഴി നടത്തുന്ന മിന്നല്‍ സമരങ്ങള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ തവണ നടന്ന അനുരഞ്ജന ചർച്ചയില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതവഗണിച്ചാണ് ഇന്ന് തൊഴിലാളികള്‍ ഇന്ന് മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.

അതേ സമയം പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സമരം നടത്തുന്ന തൊഴിലാളികളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി കണ്‍വീനർ വി വി പുരുഷോത്തമൻ പറഞ്ഞു. 

നിലവിലുള്ള തീരുമാനം ലംഘിച്ചു കൊണ്ട് മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തവർക്കെതിരെയും പെർമിറ്റിന് വിരുദ്ധമായി സർവീസ് നിർത്തി വെക്കുന്ന ഉടമകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. 

അതേ സമയം പുല്ലുപ്പി കടവിനടുത്ത് ബസ് തിരിക്കുന്നതിനുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ അലക്ഷ്യമായി നിർത്തിയിടുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ബസ് ജീവനക്കാർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ