മയ്യില്‍: ഒരാഴ്ച്ച മുൻപ് ഒമാനില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മയ്യില്‍ കയരളം അരിമ്പ്ര മൂന്നു സെൻ്റ് കോളനിയില്‍ താമസിക്കുന്ന പി.പി അൻസീറാ (25)ണ് മരിച്ചത്.
ഞായറാഴ്ച്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണൂർ സിറ്റി കൊച്ചിപ്പള്ളിയിലെ പി. കലാമിൻ്റെ മകനാണ്.
ഒമാനിലായിരുന്ന അൻസീർ ജോലി സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. മൃതദേഹം മയ്യില്‍ പോലീസ് ഇൻക്വസ്റ്റ് നടത്തി