പാനൂർ: മിന്നല്‍ ചുഴലിക്കാറ്റില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം. പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയില്‍ ആണ് ചൊവ്വാഴ്ച വൈകിട്ടോടെ മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്.
നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണിട്ടുണ്ട്. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു.
മരം കടപുഴകിയതോടെ സ്ഥലത്ത് ഗതാഗത തടസമുണ്ടായി. മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത് പാനൂരില്‍ കൃഷിനാശം ഉണ്ടായതായാണ് വിവരം.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.