പാനൂർ: ബെയിസിൽ പീടിക ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ പെണ്ണൊരുമ എന്ന പേരിൽ വനിതാസംഗമവും പുരുഷന്മാരുടെ പാചകവും നടന്നു.വനിതാ ദിനത്തിൻ്റെ അനുബന്ധ പരിപാടി എന്ന നിലയിൽ നടന്ന പെണ്ണൊരുമ സാംസ്കാരിക പ്രവർത്തകയായ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു.റീജ.കെ.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീലക്ഷ്മി, ലേജുമോൾ.കെ, അജിത.വി.പി, ജിഷ.എം, തങ്കമണി.എം, ബിന്ദു.സി, ഉഷാ കരുണാകരൻ, പ്രസീത.കെ എന്നിവർ സംസാരിച്ചു.ചടങ്ങിൽ രതി.വി സ്വാഗതവും സിന്ധു.എം നന്ദിയും പറഞ്ഞു. രമേശ് ബാബു.എം, രാഗേഷ്.വി, വാസുദേവൻ, മുരളീധരൻ, മനോജ്.കെ.കെ എന്നിവർ ഭക്ഷണം തയ്യാറാക്കാൻ നേതൃത്വം നൽകി.