പാനൂർ : പാനൂർ വെസ്റ്റ് യു.പി സ്കൂൾ കെട്ടിടോദ്ഘാടനവും, ചിൽഡ്രൻസ് പാർക്ക് സമർപ്പണവും , വാർഷികാഘോഷവും നടത്തി .
നഗരസഭ കൗൺസിലർ നസീല കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉൽഘാടനം ചെയ്തു.
പലവട്ടം കൂടാനായി ഒരു വട്ടം കൂടി 1986 ലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ കുട്ടികൾക്കായി നിർമിച്ചു നൽകിയ ചിൽഡ്രൻസ് പാർക്ക് നഗരസഭ ചെയർമാൻ കെ പി ഹാഷിം കുട്ടികൾക്ക് തുറന്നു കൊടുത്തു.
വീഡിയോ കോൺഫ്രൻസിലൂടെ വടകര പാർലിമെൻ്റ് മണ്ഡലം എം.പി ശ്രീ :ശാഫി പറമ്പിൽ ആശംസകൾ നേർന്നു സംസാരിച്ചു.
മാനേജർ കെ കെ രാമചന്ദ്രൻ, എഞ്ചിനീയർ ജ്ഞാനപ്രകാശ് എംഡി , മാതൃകാ കൺസ്ട്രക്ഷൻ ദേവദാസ് പേരാവൂർ എന്നിവരേയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ A+ നേടിയ വിഷ്ണരാജ് പി , സവ്യസാചി കെ , ശ്രീയ ശൈലേന്ദ്രൻ എന്നിവരെയും +2 വിൽ ഫുൾ A+ നേടിയ ആരാധന കെ സുനോജ് , അമൽജിത്ത് എന്നീ പുർവ്വ വിദ്യാത്ഥികളേയും ചടങ്ങിൽ വെച്ച് ആദരിച്ചു.
മുൻ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ, കൗൺസിലർമാരായ കെ.കെ സുധീർ കുമാർ , പി കെ പ്രവീൺ , പി ടി എ പ്രസിഡൻ്റ് ഷിജിത്ത് പി , ഇ സുരേഷ് ബാബു , പാക്കഞ്ഞി അബ്ദുൽ റഹീം , കെ. കെ പ്രേമൻ , വി സുരേന്ദ്രൻ , ശ്രീമതി സഹജ , പി ദിനേശൻ , ഇ മനീഷ് , ശ്രീമതി ജീജ .വി , ശ്രീമതി പി വസന്തകുമാരി , ദിനേശൻ എം.പി , കെ.പി ശശീന്ദ്രൻ , രാജീവ് കുമാർ , സമീർ സഖാഫി , ശ്രീമതി ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനീത് കെ.ഐ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി രാജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.