പെരിങ്ങത്തൂർ : അണിയാരം ശിവക്ഷേത്രത്തിൽ പതിനെട്ട് ദിവസമായി നടന്നുവരുന്ന ദ്രവ്യാവർത്തി നവീകരണ കലശവും ഉത്സവവും തിങ്കളാഴ്ച സമാപിക്കും. ഞായറാഴ്ച നടന്ന പൊങ്കാല സമർപ്പണത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് രുദ്രതീർഥത്തിൽ ആറാട്ടും തുടർന്ന് കൊടിയിറക്കലും ആറാട്ടുസദ്യയും നടക്കും.