വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി എ കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.സംസ്ഥാന കമ്മിറ്റിയംഗം വിജയൻ ഉച്ചുമ്മൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബജറ്റിൽ 5 വർഷം കൂടുമ്പോഴുള്ള പെൻഷൻ പരിഷ്കരണം അട്ടിമറിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ബജറ്റിൽ പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്എസ്പിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ പാനൂർ സബ്ട്രഷറിക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം വിജയൻ ഉച്ചുമ്മൽ ഉദ്ഘാടനം ചെയ്തു.കൂത്ത്പറമ്പ് നിയോജക മണ്ഡലം പ്രസി:സുധാകരൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസി:കെ.കൃഷ്ണൻ മാസ്റ്റർ,സംസ്ഥാന കമ്മിറ്റിയംഗം ഗീത കൊമ്മേരി,സംസ്ഥാന കൗൺസിലർ എ.രവീന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.പി സുകുമാരൻമാസ്റ്റർ,പുരുഷുമാസ്റ്റർ,കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസി:മാധവൻ നമ്പ്യാർ,തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസി:വി.പി കുമാരൻ മാസ്റ്റർ,മൊകേരി പഞ്ചായത്ത് കമ്മിറ്റി പ്രസി:കെ എ അശോകൻ മാസ്റ്റർ,നിയോക മണ്ഡലം വൈസ് പ്രസി:ബേബി സരോജം എന്നിവർ ആശംസ പ്രസംഗം നടത്തി.