Zygo-Ad

സ്കൂൾ പരിസരങ്ങളിൽ പുതിയതരം മയക്കുമരുന്ന് പടർന്നു പിടിക്കുന്നു, രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ

 


പൊട്ടിത്തെറിക്കുന്ന മിഠായി രൂപത്തിൽ സ്കൂൾ പരി​സരങ്ങളി​ൽ പുതിയ മയക്കുമരുന്ന് എത്തുന്നുവെന്ന വാർത്ത രക്ഷിതാക്കളിലും അധികൃതരിലും ആശങ്കയുയർത്തുന്നു. 'സ്ട്രോബെറി കിക്ക് ’ എന്ന പേരി​ൽ ഇത്തരം മയക്കുമി​ഠായികളെക്കുറി​ച്ച് സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരി​ക്കുന്നുണ്ട്. പൊലീസും എക്സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയെങ്കി​ലും തുമ്പൊന്നും ലഭി​ച്ചി​ട്ടി​ല്ല. പൊലീസി​ന്റെ പ്രത്യേക സ്ക്വഡും ഇവ തേടി​ രംഗത്തുണ്ട്

സ്ട്രോബെറി മണം

സ്ട്രോബെറിയുടെ മണമുള്ളതാണത്രെ മയക്കുമി​ഠായി​. സ്ട്രോബെറി മെത്ത്, സ്ട്രോബെറി കി​ക്ക് എന്നും വിളിപ്പേരുണ്ട്. ചോക്കലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നീ രുചി​കളി​ൽ ഇറങ്ങുന്ന ചി​ലയി​നം മിഠായി​കൾ സംശയനി​ഴലിലുണ്ട്. വാർത്തകളെ തുടർന്ന് പശ്ചി​മകൊച്ചി​യി​ലെ സ്കൂളുകൾ ജാഗ്രതയി​ലാണ്. 'സ്ഥി​രീകരി​ക്കാനും നിഷേധിക്കാനും എക്സൈസ് - പൊലീസ് അധികൃതർക്കുമാകുന്നില്ല. വാർത്തകളുടെ ഉറവിടവും അന്വേഷി​ക്കുന്നുണ്ട്.

165 മയക്കുമരുന്ന് കേസുകൾ

കഴിഞ്ഞ വർഷം മാത്രം  165 മയക്കുമരുന്നു കേസുകളാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതെന്ന് എസ്.എച്ച്.ഒ. ഷി​ബി​ൻ പറഞ്ഞു. മയക്കമരുന്നിന്റെ ഉപയോഗം മട്ടാഞ്ചേരി ഭാഗത്ത് വർദ്ധിക്കുന്നു. തമാശയ്ക്ക് പോലും എം.ഡി. എം.എ. ഉപയോഗി​ക്കരുത്. പി​ന്നെ അതി​ന് അടി​മപ്പെടും. സ്കൂൾ വി​ദ്യാർത്ഥി​കളായ മക്കൾ വീട്ടിൽ വരുമ്പോൾ രക്ഷിതാക്കൾ ബാഗ് ഉൾപ്പെടെ പരി​ശോധി​ക്കണം. തന്റെ മക്കൾ മയക്കുമരുന്നി​ന് അടിമയാണെന്ന് അറി​യുമ്പോൾ പലപ്പോഴും വൈകി​പ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ