പാനൂർ: നവോദയ കുന്നിൽ വച്ച് നടന്ന ചടങ്ങിൽ അജയൻ ഗാനാഞ്ജലി പരിപാടി ഉദ്ഘാടനം ചെയ്തു. സി.വി.സുകുമാരൻ മാസ്റ്റർ മുഖ്യാതിഥിയായി. സി.വി സുകുമാരൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ. മൊകേരി പാറേമ്മൽ. യു പി) ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
അശോകൻ ചെണ്ടയാട് അധ്യക്ഷതവഹിച്ച യോഗത്തിൽ മൊട്ടേമ്മൽ രാജേഷ് സ്വാഗതവും പറഞ്ഞു. പ്രശാന്ത് കുമാറിന്റെ കോഡിനേഷനിൽ കലാപരിപാടികൾ നടന്നു.
ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് 88 ബാച്ചിലെ പല സഹപാഠികൾക്കും സഹായമെത്തിക്കാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.