കല്ലിക്കണ്ടി : എസ് എസ് എഫ് കടവത്തൂർ സെക്ടർ കമ്മിറ്റിയുടെ കീഴിൽ പൊതു സമൂഹത്തിൽ വർധിച്ചു വരുന്ന ഡ്രഗ്സ് സൈബർ ക്രൈം എന്നിവക്കെതിരെ തക്കതായ നടപടി എടുക്കുവാനും അധികാരികളെ ഉണർത്തുവാനും തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ സംഘടിപ്പിച്ചു.
കല്ലിക്കണ്ടി ടൗണിൽ നിന്നും ആരംഭിച്ച് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ച ധർണയിൽ എസ് എഫ് കടവത്തൂർ സെക്ടർ ജനറൽ സെക്രട്ടറി ഹുസൈൻ ഉതുകുമ്മൽ സ്വാഗത ഭാഷണം നടത്തി.
പരിപാടിയെ അഭിസംബോധനം ചെയ്ത് കൊണ്ട് എസ് എസ് എഫ് പാനൂർ ഡിവിഷൻ സെക്രട്ടറി സഹദ് എലാങ്കോട് സംസാരിച്ചു.
പെരിങ്ങത്തൂർ ഡിവിഷൻ സെക്രട്ടറി സാബിത് മുണ്ടത്തോട് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു
സെക്ടർ സെക്രട്ടറി നിഹാൽ ചാക്യാർകുന്ന് നന്ദി പറഞ്ഞു. ശേഷം സെക്ടർ നേതാക്കളുടെ കീഴിൽ പഞ്ചായത്തിൽ എത്തി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റിന് ഡ്രഗ്സ് സൈബർ ക്രൈം വർദ്ധനവ് തടയുവാൻ സെക്ടർ കമ്മിറ്റി നിവേദനവും നൽകി.