Zygo-Ad

പൂക്കോം കല്ലുള്ള പുനത്തിൽ എകരത്ത് കണ്ടിയിൽ തിരുവപ്പന മഹോത്സവം 11, 12,13 തിയ്യതികളിൽ

 


പെരിങ്ങത്തൂർ : പൂക്കോം കല്ലുള്ള പുനത്തിൽ എകരത്ത് കണ്ടിയിൽ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ 11, 12, 13 തീയ്യതികളിൽ നടക്കുന്നതാണ്.11ന് 4 മണിക്ക് കലവറ ഘോഷയാത്ര,കലവറ സമർപ്പണം,സാംസ്കാരിക സദസ്സ് ,അന്ന പ്രസാദം എന്നിവ ഉണ്ടാകും. കലവറ നിറക്കൽ ഘോഷയാത്ര മൊയ്‌ലോം ശിവക്ഷേത്രം, മഹാത്മാ വായനശാല, കണ്ണംവെള്ളി കിണർ പരിസരം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കും.

തിടപ്പള്ളി, ഓഫീസ് സമർപ്പണം എന്നിവ സ്വാമി അമൃത കൃപാനന്ദപുരി നിർവഹിക്കും.കെപി മോഹനൻ എംഎൽഎ തിരുമുറ്റ സമർപ്പണവും സാംസ്കാരിക സദസ്സ് ഉദ്ഘാടനം നടത്തുകയും ചെയ്യും.ചടങ്ങിൽ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ അധ്യക്ഷത വഹിക്കും.

12ന് 10 മണി തിരുവായുധ സമർപ്പണം, 12 മണി മലയിറക്കൽ,1 മണി ഗുരുതി , അന്ന പ്രസാദം, 6 മണി വെള്ളാട്ടം എന്നിവ ഉണ്ടാകും. 6 മണിക്ക് ഘോഷയാത്ര തുടർന്ന്, നൃത്തസന്ധ്യ, അന്ന പ്രസാദം,കളികപ്പാട്ട്, വേല, കലശം എന്നിവയും ഉണ്ടാകും.ഘോഷയാത്ര മഹാത്മാ വായനശാല, പടിക്കൽ, മുത്തശ്ശിയമ്മ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കും.

13ന് 8.30ന് തിരുവപ്പന തുടർന്ന് മുടി വെക്കൽ,കലശം എഴുന്നെള്ളത്ത്, താലപ്പൊലി,ചോറൂൺ, തുലാഭാരം, അന്നപ്രസാദം, പള്ളി വേട്ട , മുടിയഴിക്കൽ എന്നിവയുമുണ്ടാകും.

വളരെ പുതിയ വളരെ പഴയ