ചമ്പാട്: സ്വകാര്യ പണമിടപാട് നടത്തുന്ന ശ്രീരാം ഫൈനാൻസില്‍ നിന്നും ലോണെടുത്ത പൊന്ന്യം സ്വദേശിനിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി.
ചമ്പാട് മാക്കുനി സ്വദേശിനിയുടെ ഭർത്താവ് റിജുൻലാല്‍ ആണ് പാനൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ലോണ്‍ കൃത്യമായി അടക്കുന്നില്ലെന്നാരോപിച്ച് ശ്രീരാം ഫൈനാൻസ് ജീവനക്കാരാണ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്.
റിജുൻ ലാലിൻ്റെ ഭാര്യക്ക് പ്രസവ സംബന്ധമായ അസുഖങ്ങള്‍ വന്നതിനാലാണ് തിരിച്ചടവ് മുടങ്ങിയത്.
യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്താണ് ഫൈനാൻസ് ജീവനക്കാർ വന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്‌തതെന്ന് പരാതിയില്‍ പറയുന്നു.
യുവതി ആത്മഹത്യാ ശ്രമം നടത്തിയതിനാല്‍ തലശ്ശേരി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.