Zygo-Ad

ശ്രീജിത്ത് ഫാൻ്റസി അനുസ്മരണവും കുടുംബ സഹായ ധന വിതരണവും നടത്തി

 


കടവത്തൂർ : ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പാനൂർ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കടവത്തൂരിലെ ഫാൻ്റസി എന്ന സ്ഥാപന ഉടമയും, വീഡിയോ ഗ്രാഫറുമായിരുന്ന ശ്രീജിത്ത് ഫാൻറസിയുടെ വേർപാടിൽ അനുസ്മരണം നടത്തി. 

കടവത്തൂർ വ്യാപാര ഭവനിൽ അനുസ്മരണവും കുടുംബ സഹായ ധന വിതരണവും കെ.പി. മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. ബാബുരാജ് കുന്നോത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. എഡിഎ ശ്രീജിത്തിൻ്റെ ഭാര്യ ലനിഷ

കുടുംബ സഹായ ധനം ഏറ്റുവാങ്ങി. എ.കെ.പി .എ ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് , സംസ്ഥാന കമ്മിറ്റി അംഗം രജീഷ് പി.ടി.കെ, കെ.പി. സാജു , എ.രാഘവൻ, നാസർ പി, സജീവൻ.ഇ, അനിൽ കുമാർ പി.വി, പ്രജീഷ് പ്രാസ്, ശ്രീജിത്ത് വർണ്ണന, എന്നിവർ സംസാരിച്ചു. സി.വി ശരത്ത് സ്വാഗതവും രജിത്ത് കെ.പി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ