പാനൂർ: EMERGlNG TO POWER LEAD 1 എന്ന പ്രമേയത്തിൽ എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു, പാനൂർ മുൻസിപ്പാലിറ്റി,തൃപ്പങ്ങോട്ടൂർ,മൊകേരി,കോട്ടയം പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികൾ പങ്കെടുത്തു
പാനൂർ വ്യാപാര ഭവനിൽ നടന്ന പരിപാടി എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഡ്വ :കെ സി ഷബീർ ഉദ്ഘാടനം ചെയ്തു,മണ്ഡലം പ്രസിഡൻ്റ് റിജാസ് തവരയിൽ അധ്യക്ഷത വഹിച്ചു,കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുഴപ്പിലങ്ങാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ റജീന ടീച്ചർ, മട്ടന്നൂർ മണ്ഡലം കമ്മിറ്റി അംഗം അഡ്വ :മുഹമ്മദ് റിഫ,മോട്ടിവേഷൻ സ്പീക്കർ മുസവ്വിർ പാനൂർ, അൻവർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു,മണ്ഡലം സെക്രട്ടറി കെ വി റഫീഖ് കോട്ടയം പൊയിൽ, വൈ: പ്രസിഡൻ്റ് സഹീർ പുറക്കളം, ജോ:സെക്രട്ടറി മുഹമ്മദലി പുറക്കളം,ട്രഷറർ സിയാദ് കോട്ടയം പൊയിൽ എന്നിവർ നേതൃത്വം നൽകി