Zygo-Ad

മട്ടന്നൂർ - കുറ്റ്യാടി വിമാനത്താവള പാത ഉടൻ യാഥാർഥ്യമാക്കണം

 


പാനൂർ :കുറ്റ്യാടിയിൽ നിന്നു പെരിങ്ങത്തൂർ - പാനൂർ - മട്ടന്നൂർ വഴി വിമാനത്താവളത്തിലെ ക്കുള്ള നാലുവരി സംസ്ഥനപാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് സിപിഐ എം പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതി നടപ്പിക്കുന്നതോടെ ഭൂമിയും, വീടും, സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പു വരുത്തുകയും വേണം'.16 ലോക്കലുകളെ പ്രതിനിധീകരിച്ചു 39 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം വൽസൻ പനോളിയും, ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ളയും ചർച്ചയ്ക്ക് മറുപടി നൽകി.സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയംഗങ്ങളായ പി ഹരീന്ദ്രൻ, എം സുരേന്ദ്രൻ, കാരായി രാജൻ ജില്ലാ കമ്മിറ്റിയംഗം കെ ലീല എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളന പ്രതിനിധികളായി 28 പേരെ തെരഞ്ഞെടുത്തു.

 സമാപന പൊതു സമ്മേളനത്തിന് മുന്നാടിയായി മീത്തലെ ചമ്പാട് കേന്ദ്രീകരിച്ചു ചുവപ്പ് വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം താഴെ ചമ്പാട് അരയാക്കൂലിൽ സമാപിച്ചു.പൊതു സമ്മേളനം യെച്ചൂരി - കോടിയേരി നഗറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി.പി ജയരാജൻ, പനോളി വൽസൻ, പി ഹരീന്ദ്രൻ, ഒകെ വാസു, മുഹമ്മദ് സാദിഖ് മലപ്പുറം എന്നിവർ സംസാരിച്ചു. തിരുവനന്തപുരം നവ ഭാവന ആർട്സ് അവതരിപ്പിച്ച പി കൃഷ്ണ പ്പിള്ളയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വിൽപാട്ട് കലാപാടികളുമരങ്ങേറി.

വളരെ പുതിയ വളരെ പഴയ