പൊതു മരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെപി മോഹനൻ എംഎൽഎ അധ്യക്ഷനായി.പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ എം ജഗദീഷ് റിപ്പോർട്ടവതരിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ്റെ പ്രത്യേക താൽപര്യപ്രകാരം കെകെ ശൈലജ ടീച്ചർ കൂത്തുപറമ്പ് മണ്ഡലം എംഎൽഎ യായിരുന്ന കാലത്താണ് പൊട്ടിപ്പൊളിഞ്ഞു ഗതാഗതം ദുസ്സഹമായിരുന്ന ബവാച്ചി റോഡിന് പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടുത്തി 4 കോടി 30 ലക്ഷം രൂപ അനുവദിക്കുന്നത്. കെപി മോഹനൻ എം.എൽ.എയുടെ ഇടപ്പെടലിൽ ഭരണാനുമതിയും കരാർ നടപടികളും ദ്രുതഗതിയിൽ പൂർത്തീകരിച്ചു. റോഡിൻ്റെ ഇരു ഭാഗങ്ങളിലും താമസിക്കുന്നവർ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇരു ഭാഗങ്ങളിലും ഓവുചാലുകളും, ആവശ്യമായ കലുങ്കുകളും നിർമ്മിച്ചു ശാസ്ത്രീയമായ രീതിയിലാണ് രണ്ടു കിലോമീറ്ററുള്ള റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചത്. മട്ടന്നൂരിലെ കെഎംടി കോൺട്രാക്ടിങ് കമ്പനിയാണ് നിർമ്മാണ കരാർ എറ്റെടുത്തു പൂർത്തീകരിച്ചത്.
നഗരസഭ കൗൺസിലർമാരായ ടികെ ഹനീഫ, അൻസാർ അണിയാരം, എംപികെ അയ്യൂബ്, പികെ ഷീബ, കെപി ഹാഷിം,, ഉമൈസ തിരുവമ്പാടി, എംടികെ ബാബു, , എം രത്നകരൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ. കുഞ്ഞബ്ദുള്ള, പിപിഎ സലാം, പികെ ഷാഹുൽഹമീദ്, രാജേഷ് കൊച്ചിയങ്ങാടി, രവീന്ദ്രൻ കുന്നോത്ത്, പി പ്രഭാകരൻ, രാമചന്ദ്രൻ ജോൽസന, വ്യാപാരി പ്രതിനിധി ഹമീദ് കിടത്തി, നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.പി.കാദു സിയോൺ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ സ്വാഗതവും അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ ഷീല ചോരൻ നന്ദിയും പറഞ്ഞു.