ഏറെ ശ്രദ്ധേയമായ കാർഷിക പ്രവർത്തനങ്ങളുമായി വാർഡിൻറെ കാർഷിക മേഖലയിൽ മറ്റു വികസന പ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യമർ നൽകി പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ 12 വാർഡ്..
മുതിർന്നവരിലും കുട്ടികളിലും പ്രവാസികളിലും ഉൾപ്പെടെ എല്ലാ ആളുകളിലും കാർഷിക തൽപരത വളർത്തി കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് നിരന്തര പ്രോത്സാഹനങ്ങൾ നൽകി നൽകുന്ന പ്രവർത്തനങ്ങളാണ് വിജയത്തിലെത്തിക്കൊണ്ടിരിക്കുന്നത്...
സ്പൈസസ് റിസർച്ച് സെൻററിന്റെ സഹായത്തോടെ ഏറ്റവും ഗുണമേന്മയുള്ള അത്യുൽപാദനശേഷിയുള്ള മഞ്ഞൾ വിത്ത് വാർഡിൽ എത്തിച്ച മഞ്ഞൾ സീഡ് ഗ്രാമം കണ്ണങ്കോട് എന്ന പേരിൽ പദ്ധതി ആസൂത്രണം ചെയ്തു വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു..
ഒരു വാർഡിലെ ചെറിയ പരിശ്രമങ്ങൾ ആണെങ്കിലും അതിൻറെ പ്രാധാന്യം മനസ്സിലാക്കി കെ മുരളീധരൻ എംപി തന്നെ അന്ന് ഉദ്ഘാടകനായി എത്തിയത് പ്രദേശത്തെ കാർഷിക വികസന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം ആയിരുന്നു..
ഒരുപക്ഷേ നമ്മൾ മറ്റൊരിടത്തും കേൾക്കാത്ത പ്രധാനപ്പെട്ട മറ്റൊരു കാർഷിക പ്രവർത്തനത്തിന് നാളെ തുടക്കം കുറിക്കുകയാണ്.. ഏറ്റവും നല്ല രീതിയിൽ കൃഷി ചെയ്ത വാർഡിലെ മുഴുവൻ മഞ്ഞൾ കർഷകരുടെയും വീടുകളിൽ എത്തി കൃഷി വിലയിരുത്തലും മികച്ച കർഷകരെ അഭിനന്ദിക്കലും ഉൾപ്പെടെ കർഷക മികവ് കാണാൻ കൃഷിയിടത്തിലേക്ക് എന്ന പേരിൽ കൃഷി സന്ദർശന പരിപാടി നാളെ പാനൂർ പ്രസ് ഫോറം പ്രസിഡണ്ടും മുതിർന്ന മാധ്യമപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്യും വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട് അധ്യക്ഷത വഹിക്കും..