Zygo-Ad

വീട്ടമ്മയെ ഫിനാൻസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി; മൂന്നു പേര്‍ക്കെതിരെ കേസ്

 


പാനൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത പൊന്ന്യം സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്നു പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

ശ്രീറാം ഫിനാൻസ് മാനേജർ, ജീവനക്കാരായ അനീഷ്, ശ്രീരാഗ് എന്നിവർ വീട്ടില്‍ക്കയറി റിജുൻ ലാലിന്റെ ഭാര്യ പന്ന്യന്നൂരിലെ റഫ്സീനയെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭർത്താവ് മാക്കുനിയിലെ റിജുൻ ലാലാണ് പരാതി നല്‍കിയത്. 

50,000 രൂപയാണ് വായ്പയെടുത്തത്. 3000 രൂപ മാസ അടവ്. ഭാര്യയുടെ അസുഖത്തെ തുടർന്ന് നാലു മാസത്തെ അടവ് മുടങ്ങിയതായും പരാതിയില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ