Zygo-Ad

"മൊകേരി ഗ്രാമപഞ്ചായത്തിലെ 75 ക്ഷീര കർഷകർക്ക് ധാതു ലവണവും വിരമരുന്നും വിതരണം ചെയ്യുകയും കറവ പശു വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടത്തുകയും ചെയ്തു"


മൊകേരി ഗ്രാമപഞ്ചായത്തിലെ 75 ക്ഷീരകർഷകർക്ക്  മൊകേരി ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണ  പദ്ധതിയായ  കാലികൾക്ക് ധാതുലവണവും വിരമരുന്നും വിതരണം 2024-25 എന്ന പദ്ധതിയിലൂടെ ധാതു ലവണവും വിരമരുന്നും വിതരണം ചെയ്യുകയും കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ കറവ പശു വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടത്തുകയും ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വത്സൻ പി ക്ഷീരകർഷകനായ നങ്ങച്ചിമ്മല്‍ മുകുന്ദന് ധാതു ലവണവും വിരമരുന്നും നല്കി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ റഫീഖ് വി പി അദ്ധ്യക്ഷതയും വെറ്റിനറി ഡോ: ആർ.ജെ.രഞ്ജിത്ത് സ്വാഗതവും പറഞ്ഞ ചടങ്ങിൽ കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ  പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. അജിത ഒ എം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വെറ്ററിനറി പോളിക്ലിനിക് ചുങ്കക്കുന്ന്, സീനിയർ വെറ്ററിനറി സർജൻ, ഡോ. ഷിബു പി എൻ “കറവ പശു വളർത്തൽ” എന്ന വിഷയത്തിൽ പരിശീലനക്ലാസ്സു നല്കി. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ ഫീൽഡ് ഓഫീസർ   സുധി കെ ആശംസകൾ നേർന്നു. മൊകേരി വെറ്ററിനറി ഡിസ്പെൻസറിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ട,  സുബൈർ വി നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ