Zygo-Ad

പാനൂരിൽ തകരാറിലായ സിഗ്നൽ സംവിധാനം പുനസ്ഥാപിക്കാനുള്ള ശ്രമം ചെറുക്കുമെന്ന് പൊതുജന കൂട്ടായ്മ

 


പാനൂർ :കുരുക്കില്ലാത്ത പാനൂരിനെ ഗതാഗത കുരുക്കിലേക്ക് തള്ളി വിടാൻ ഉള്ള ഭരണാധികാരികളുടെ ശ്രമം ചെറുക്കാൻ  വ്യാപാരി, ചുമട്, മോട്ടോർ തൊഴിലാളി  പൊതുജന കൂട്ടായ്മയയോഗം നാളെ 10:30 ന് പാനൂർ വ്യാപാരി ഭവനിൽ ചേരും.

പാനൂർ ടൗണിലെ വ്യാപാരികളെയും മോട്ടോർ തൊതൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും ടൗണിൽ വന്നു പോകുന്ന പൊതുജനങ്ങളെയും വളരെ പ്രയാസത്തിലാക്കിയ സിഗ്നൽ സംവിധാനം കഴിഞ്ഞ ദിവസം തകരാറിലായിരുന്നു.

ഇതിനുശേഷം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഒരു അവസ്ഥ നിലനിൽക്കുകയായിരുന്നു. എന്നാൽ സിഗ്നൽ സംവിധാനം വീണ്ടും സ്ഥാപിച്ചുകൊണ്ട് ജനജീവിതം ദുസഹമാക്കി മാറ്റുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരുന്നത്.സിഗ്നൽ സംവിധാനം പുന:സ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ