Zygo-Ad

മൊകേരി പഞ്ചായത്തിൽ ഗോവർദ്ധിനി പദ്ധതി ഉദ്ഘാടനം ചെയ്തു

 


മൊകേരി: മൊകേരി ഗ്രാമ പഞ്ചായത്തിലെ 30 മ്രുപ്പത്) ക്ഷീരകർഷകരുടെ കന്നുകുട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും 50 ശതമാനം സബ്സിഡി ഇനത്തിൽ കന്നുകുട്ടികളുടെ കാലിതീറ്റയും ലഭ്യമാകുന്നതാണ് ഗോവർദ്ധിനി പദ്ധതി. മൊകേരി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ക്ഷീര കർഷകനായ ആലയാട്ട് ബാലന് പാസ്സ്ബുക്ക് നല്കി ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ അദ്ധ്യക്ഷതയും വെറ്റിനറി ഡോ: ആർ.ജെ.രഞ്ജിത്ത് സ്വാഗതവും പറഞ്ഞ ചടങ്ങിൽ കണ്ണൂർ ജില്ല മൃഗ സംരക്ഷണ ഓഫീസർ വി.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ എസ്.എൽ. ബി.പി. അസി:ഡയറക്ടർ ഡോ:പി.ഷാനി പദ്ധതി വിശദീകരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.സുബൈർ എന്നിവർ ആശംസകൾ നേർന്നു.

കന്നുകുട്ടി പരിപാലനം എന്ന വിഷയത്തിൽ എസ്.എൽ. ബി.പി. തലശ്ശേരി സർക്കിൾ ഡോക്ടർ ഡോ.ജെ. പാർവ്വതി പരിശീലന ക്ലാസ്സു നല്കി.

ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി പി.കെ. സൂരജ് നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ