"കുട്ടികളുടെ ഹരിതസഭ "
മൊകേരി: മൊകേരി ഗ്രാമപഞ്ചായത്ത് ശിശുദിനമായ നവംബർ 14 വ്യാഴാഴ്ച രാവിലെ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞ ഹരിത സഭയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ ഉദ്ഘാടനം ചെയ്തു. ഹരിതസഭയിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളിലെയും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പങ്കെടുത്തു.
കുട്ടികളുടെ ഹരിത സഭയിലെ പാനൽ പ്രതിനിധികളായ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥിയായ കീർത്തന .പി. അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയും റിപ്പോർട്ട് അവതരിപ്പിച്ചു. പാനൽ പ്രതിനിധികൾ നടപടിക്രമം വിശദീകരിക്കുകയും ഹരിത സഭയുടെയും മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് പങ്കെടുത്ത മുഴുവൻ സ്കൂളിലെയും പ്രതിനിധികൾ മാലിന്യ സംസ്കരണ രംഗത്ത് സ്കൂളിലെയും പഞ്ചായത്ത് പരിധിയിലും നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും അവരുടെ നൂതന ആശയങ്ങളെ കുറിച്ചും സംസാരിച്ചു.
പഞ്ചായത്തിന്റെ റിപ്പോർട്ട് പി. വത്സൻ അവതരിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ജനപ്രതിനിധികൾ അവതരിപ്പിച്ചു. ഏറ്റവും മികച്ച പാനൽ അവതരണം നടത്തിയ വിദ്യാർത്ഥികളെയും മികച്ച റിപ്പോർട്ട് അവതരണം കാഴ്ച വച്ച വിദ്യാർത്ഥികളെയും പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.
ചടങ്ങിൽ പഞ്ചായത്തിലെ ഹരിത വിദ്യാലയങ്ങളെ അനുമോദിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി മുകുന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജശ്രീ അധ്യക്ഷത വഹിച്ചു