ഈ പദ്ധതിയിൽ 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷി ഭൂമിയുള്ളവർക്ക് കൃഷി ആവശ്യങ്ങൾക്കും കൃഷിയിൽ നിന്നും വരുമാനം വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്
1.സ്പ്രേയർ
2.ഫെൻസിങ് നെറ്റുകൾ
3.തേനീച്ച പെട്ടി
4 കൂൺ വിത്ത്
5.വിക്ക് ഇറികേഷൻ
6.വീൽ ബാരോ
7.ലാഡ്ഡർ 7ft കുറഞ്ഞത്
8.കമ്പോസ്റ്റ് യൂണിറ്റ്
9പമ്പ്സെറ്റ്
തുടങ്ങിയവ യൂണിറ്റ് കോസ്റ്റ് അടിസ്ഥാനമാക്കി 50% സബ്‌സിഡി നിരക്കിൽ പരാമാവധി 15 പേർക്ക് ലഭിക്കുന്നതാണ്. .ഒരാൾക്ക് ലഭിക്കുന്ന പരമാവധി സബ്‌സിഡി ആനുകൂല്യം 10000/- രൂപ വരെ. ഫാം പ്ലാൻ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. .കൃഷിസ്ഥലം കൂടുതൽ കാർഷിക യോഗ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ്.
18.11.2024 നുള്ളിൽ കൃഷിഭവനുമായി ബന്ധപ്പെടുക
കൃഷി ഓഫീസർ പാനൂർ