പാനൂർ: സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ അനധികൃതമായി തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തവും മാതൃകാപരവുമായ വകുപ്പു തല നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.സായന്ത് ആവശ്യപ്പെട്ടു.
സർക്കാറിന്റെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന പ്രവണതയ്ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും റേഷൻ കാർഡിൽ മുൻഗണന പട്ടികയിൽ അനധികൃതമായി കടന്നു കൂടിയവർക്കെതിരെയും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.