Zygo-Ad

കുന്നോത്ത്പറമ്പ് തൃപ്പങോട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനത്തിനെതിരെ എൽ ഡി എഫ്, യൂ ഡി എഫ് , മൂന്നണികൾ നടത്തുന്നത് രാഷ്ട്രീയ നാടകമോ? ഇരുമുന്നണികളും സമരം നടത്തുന്നത് ഒരേ സെക്രട്ടറിക്കെതിരെ

 


കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തുകളുടെ വാർഡ്  വിഭജനത്തിനെതിരെ പ്രതിഷേധവുമായി എൽ ഡി എഫും, യു ഡി എഫും. രംഗത്ത്. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന് അനുകൂലമായി വിഭജനം നടത്തി എന്ന് യു ഡി എഫ് ആരോപിക്കുമ്പോൾ തൃപ്ങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് ന് അനുകൂലമായി വിഭജനം നടത്തി എന്ന് എൽ ഡി എഫും ആരോപിക്കുന്നു. ഇരു വാർഡ് വിഭജനവും നിർവഹിച്ചത് ഒരേ  സെക്രട്ടറിയാണ്.  മാനദണ്ഡം പാലിച്ചാണ് വാർഡ് വിഭജനം നടത്തിയതെന്നും രാഷ്ട്രീയ നോക്കിയല്ല നിയമം നോക്കിയാണ് താൻ പ്രവർത്തിച്ചതെന്നാണ് പഞ്ചായത്ത്  സെക്രട്ടറി വി.വി പ്രസാദ്  പ്രതികരിച്ചു.തൃപ്ങ്ങോട്ടൂർ പഞ്ചായത്തിൽ വാർഡ് വിഭജനം നടത്തിയിരിക്കുന്നത് ചട്ടങ്ങൾക്ക്  വിരുദ്ധമായാണെന്നും UDFന് ഭരണം നിലനിർത്താൻ നിയമവിരുദ്ധമായി വാർഡ് വിഭജനം നടത്താൻ സെക്രട്ടറി കൂട്ട് നിൽക്കുകയാണെന്ന് എൽഡിഎഫ്  തൃപ്പങ്ങോട്ടൂർ  പഞ്ചായത്ത് കൺവീനർ എ.രാഘവൻ മാസ്റ്റർ, ചെയർമാൻ സി.കെ.ബി  തിലകൻ മാസ്റ്റർ എന്നിവർ ആരോപിച്ചു..

കുന്നോത്ത്തുപറമ്പ് വാർഡ് വിഭജനത്തിന്റെ കരട് രേഖ പുറത്തിറക്കിയപ്പോൾ തീർത്തും അശാസ്ത്രീയമായ രീതിയിലാണ് വിഭജനം നടത്തിയിരിക്കുന്നതെന്നും സി.പി.എം ഓഫീസിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് സെക്രട്ടറി വാർഡ് വിഭജനം നടത്തിയതെന്ന് കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലിയും  ആരോപിച്ചു.. 

ഇരു കൂട്ടരും ഒരേ കാര്യം ഉന്നയിച്ചു പഞ്ചായത്ത് സെക്രട്ടറിക്ക്  എതിരെ രംഗത്ത് വരികയും യുഡിഎഫ്ൻ്റെ ആഭിമുഖ്യത്തിൽ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും എൽ ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലേക്കും മാർച്ച്  നടത്തിയിരുന്നു.

നിലവിൽ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്  സെക്രട്ടറിയാണ് പ്രസാദ്. കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തത്കാലിക ചുമതല വഹിക്കുന്നതും ഇതേ സെക്രട്ടറിയാണ്. 

വാർഡ് വിഭജനത്തിൽ  ഇരു ഭാഗവും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ കുരുക്കിലായിരിക്കുന്നത് സെക്രട്ടറി പ്രസാദ് ആണ്. എന്നാൽ ആർക്ക് അനുകൂലമായും താൻ വാർഡ് വിഭജനം നടത്തിയിട്ടില്ലെന്നാണ് സെക്രട്ടറിയുടെ വാദം.

വളരെ പുതിയ വളരെ പഴയ