Zygo-Ad

സിപിഐ എം പാനൂർ ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം.

 


ചമ്പാട്: സിപിഐഎം പാനൂർ ഏരിയ പ്രതിനിധി സമ്മേളനത്തിന് ചമ്പാട് പ്രൗഡോജ്ജ്വലമായ  തുടക്കം. താഴെ ചമ്പാട് പുതുക്കുടി പുഷ്പൻ നഗറിൽ മുതിർന്ന പാർടി നേതാവ് എം സുധാകരൻ പതാക ഉയർത്തി. 

സുരേഷ് ബാബു ചെണ്ടയാട് അവതരിപ്പിച്ച ചമ്പാടിൻ്റെ ചരിത്രം വിളിച്ചോതുന്ന സ്വാഗത ഗാനം സമ്മേളന നഗരിയിൽ ആവേശമായി. സംഘാടക സമിതി ചെയർമാൻ കെകെ പവിത്രൻ സ്വാഗതം പറഞ്ഞു. വി കെ രാകേഷ് രക്തസാക്ഷി പ്രമേയവും, എൻ അനിൽ കുമാർ അനുശോചന പ്രമേയവുമവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. 


കെ.കെ സുധീർ കുമാർ, കെ ശ്രീജ, പിഎസ് സഞ്ജീവ് പിപി ജാബിർ എന്നിവരുൾപ്പെടുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ,  ആർ പി.ഹരീന്ദ്രൻ, എം സുരേന്ദ്രൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ പവിത്രൻ, കെ.ലീല എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു , 16 ലോക്കലുകളിൽ നിന്നായി തെരഞ്ഞെടുത്ത 150 പേരും 21 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സമ്മേളന സുവനീർ എരിയയിലെ മുതിർന്ന നേതാവ് എവി ബാലന് കൈമാറി പി ജയരാജൻ പ്രകാശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ