പാനൂർ :നിരവധി ജനകീയ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 ന് യു ഡി എഫിന്റെ നേതൃത്വത്തിൽ കുന്നോത്തുപറമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫിന്റെ ബഹു ജന മാർച്ച് സംഘടിപ്പിക്കും.
പ്രക്ഷോഭത്തിന്റെ ഭാഗമായി യു ഡി എഫ് ജനപ്രതിനിധികൾ അണി നിരന്ന സമര പ്രഖ്യാപനം ബ്ലോക്ക് കോൺഗ്രസ്സ് സെക്രെട്ടറി കെ പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സാദിക് പാറാട്,ഫൈസൽ കൂലോത്ത്, കെ കെ സനൂബ്,കെ ഫസീല, കെ പി സഫരിയ എന്നിവർ പ്രസംഗിച്ചു