പാനൂർ: മഹിളാ ജനതാദൾ നേതാവും അന്തരിച്ച മുൻമന്ത്രി പി.ആർ. കുറുപ്പിൻ്റെ സഹധർമ്മിണിയുമായ കെ. പി. ലീലാമ്മയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികം ആചരിച്ചു.പുത്തൂർ മഠത്തിലെ സ്മൃതി മണ്ഡപത്തിൽ പത്മജാ ഭരതൻ്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.ലീലാമ്മയെ കുറിച്ച് രചിച്ച കവിതയും ടീച്ചർ ആലപിച്ചു. തുടർന്ന് മഹിളാ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റ് നേതാവും പ്രഭാഷകയുമായ പത്മജാ ഭരതൻ രചിച്ച "കാൽപ്പനികതയുടെ കാലൊച്ചകൾ" എന്ന കവിതാ സമാഹാരം ഉഷാ രയരോത്തിന് കൈമാറി കെ.പി.മോഹനൻ എം.എൽ.എ. പ്രകാശനം ചെയ്തു. സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് പുസ്തകപരിചയം നടത്തി. മഹിളാ ജനതാദൾ ജില്ലാ പ്രസിഡൻ്റ് ചന്ദ്രിക പതിയൻറവിട അധ്യക്ഷത വഹിച്ചു. പി.കെ.പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, ചീളിൽ ശോഭ, പി.കെ.
നിമീഷ് എന്നിവർ സംസാരിച്ചു. പി. ഷൈറീനയും സ്വാഗതവും കെ.അനിത നന്ദിയും പറഞ്ഞു.