പാനൂർ ലയൻസ്ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'sight for kids 'Program ൻ്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ അധ്യാപകർക്കായി കുട്ടികളുടെ കണ്ണ്പരിശോധന പരിപാടി സംഘടിപ്പിച്ചു.
ഉപജില്ലയിലെ ഓരോ സ്കൂളിലെയും തിരഞ്ഞെടുത്ത അധ്യാപകർക്കാണ് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി സഹകരണത്തോടെയാണ് ക്ലാസ് നടത്തിയത്.വിവിധ സ്കൂളുകളിൽ നിന്നായി 64 അധ്യാപകർ ക്ലാസിൽ സംബന്ധിച്ചു.പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു.DR:ശ്രീത ക്ലാസെടുത്തു.പാനൂർ ലയൺസ് ക്ലബ് പ്രസി:പ്രകാശൻ അധ്യക്ഷത വഹിച്ചു.സി.ചന്ദ്രൻമാസ്റ്റർ,പാനൂർ BPC അബ്ദുൾ മുനീർ KV ,K കൃഷ്ണൻ മാസ്റ്റർ,രാജൻ നമ്പ്യാർ,സൂരജ് ധർമ്മാലയം,ജയശീലൻ,ദിനേശൻമാസ്റ്റർ,വി.പി സുകുമാരൻ എന്നിവർ ആശംസ പ്രസംഗം നടത്തി.ഡിസ്ട്രിക് ചെയർമാൻ വി.കെ മോഹൻദാസ് സ്വാഗതവും ശോഭ പി. നന്ദിയും പറഞ്ഞു.