പാനൂർ: വരപ്രയിലെ കോൺഗ്രസ്സിൻ്റേയും ലീഗിൻ്റേയും കൊടിമരം വീണ്ടും തകർത്തു. കോൺഗ്രസ്സിൻ്റെ കൊടിമരം മൂന്നാം തവണയാണ് തകർക്കപ്പെടുന്നത്.
സ്ട്രീറ്റ്ലൈറ്റ് ഓഫാക്കി ഇരുട്ടിൻ്റെ മറവിൽ അക്രമം നടത്തുന്നവരെ കണ്ടു പിടിക്കുന്നതിലും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലും പാനൂർ പോലീസ് പരാജയപ്പെട്ടതാണ് നിരന്തരം വരപ്രയിൽ അക്രമം അരങ്ങേറുന്നതിന് കാരണമെന്ന് പുത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കെ.പി വിജീഷ് ആരോപിച്ചു.
പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ച് നാടിൻ്റെ സമാധാനം തകർക്കുന്ന സാമൂഹ്യ ദ്രോഹികളുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വരണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു.