പാനൂർ : സിപിഐഎം പാറാട് ലോക്കൽ സമ്മേളനം കൊളവല്ലൂരിൽ നടന്നു. മുൻ ഏറിയാ കമ്മിറ്റിയംഗം എ.വി ബാലൻ പതാക ഉയർത്തിയതോടെയാണ് 2 ദിവസം നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.സി പവിത്രൻ ഉദ്ഘാടനം ചെയ്തു. പാറാട് ലോക്കൽ കമ്മിറ്റിയംഗം റിനീഷ്. കെ അധ്യക്ഷത വഹിച്ചു. മഹിജ. പി അനുശോചന പ്രമേയവും പി. ഹരിന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ടി.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിവിധ സബ് കമ്മിറ്റികളുടെ പാനൽ അവതരിപ്പിച്ചു.
സി. നാണുമാസ്റ്റർ സ്വാഗതം പറഞ്ഞു. റിനീഷ് മാസ്റ്റർ, ജനിലേഷ്, ഷബ്ന പി.കെ, മഹമൂദ് പി , എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ഏറിയാ കമ്മിറ്റിയംഗങ്ങളായ കെ.ഇ കുഞ്ഞബ്ദുള്ള, എൻ അനിൽകുമാർ,
കെ.പി രാഗേഷ്, കെ.കെ രാജീവൻ,പ്രജീഷ് പൊന്നത്ത് എന്നിവർ സംബന്ധിച്ചു