കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻ അസോസിയേഷൻKSSPA പാനൂർ മേഖല സമ്മേളനവും നവാഗതർക്ക് സ്വീകരണവും നടന്നു .കരിയാട് സി.വി നാണു സ്മാരക ഹാളിലാണ് പരിപാടിനടന്നത്.
DCC ജനറൽ സെക്രട്ടറികെ.പി സാജു ഉദ്ഘാടനം ചെയ്തു.KSSPA ടി.എം ബാബുരാജു അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർഎം.കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.KSSPA കൂത്ത്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി K സുധാകരൻ,കരിയാട് മണ്ഡലം കോൺഗ്രസ് പ്രസി:ടി.എച്ച് നാരായണൻ,പി.ടി രത്നാകരൻ,ശോഭ.പി എന്നിവർ ആശംസാ പ്രസംഗം നടത്തി.പാനൂർ മേഖല സെക്രട്ടറി പള്ളിക്കണ്ടി മുസ്തഫ സ്വാഗതവും എം ശാന്ത നന്ദിയും പറഞ്ഞു .