Zygo-Ad

കനകാംബിക ദേവി ക്ഷേത്രം കനകതീർത്ഥോത്സവം 17 മുതൽ 27 വരെ


   പെരിങ്ങത്തൂർ: കനകമല കനകാംബിക ദേവീക്ഷേത്രം കനകതീർത്ഥോത്സവം (തുലാപത്തുത്സവം)ഒക്ടോബർ 17 മുതൽ 27 വരെ (കന്നി 31 മുതൽ തുലാം 10 വരെ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11, 12, 13 തീയ്യതികളിൽ നവരാത്രി ആഘോഷം നടക്കുന്നതാണ്. 

    11 ന് ദുർഗാഷ്ടമി നാളിൽ ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ, ലളിതാസഹസ്രനാമജപം,

12 ന് മഹാനവമി നാളിൽ സരസ്വതി പൂജ, ആയുധപൂജ,വാഹന പൂജ , 13 ന് വിജയ ദശമി നാളിൽ വിദ്യാരംഭം ,എഴുത്തിനിരുത്തൽ, അന്ന പ്രസാദം എന്നിവയും ഉണ്ടാകുന്നതാണ്.മേൽശാന്തി നാരായണൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.

   17 ന് നാഗത്തിന് മുട്ട സമർപ്പണം,തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും കനകമഹർഷിയുടെ പീoമെഴുന്നള്ളിച്ചുകൊണ്ട് അണിയാരം ശിവക്ഷേത്രം വഴി  ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.തുടർന്ന് രാത്രി  9 -10 നും 10-10 നും ഇടയിൽ ക്ഷേത്രം തന്ത്രി വാസുദേവൻ നമ്പൂതിരിയുടെയും പുരുഷോത്തമൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റം നടക്കും. 18 ന് ലളിതാസഹസ്രനാമജപം, 9.30 ന്  ഗുരുപീഠം നാരായണ ഗുരുകുലം ശാരദാ പീഠത്തിലേക്കുള്ള എഴുന്നള്ളിപ്പ്,6.30 ന് ഭക്തിഗാനസുധ, 19 ന് കലവറ സമർപ്പണം, ഭജന, 20 ന് 9 മണി പൊങ്കാല സമർപ്പണം, ഭജന,21,22,23,24,25 തിയ്യതികളിൽ ഭജന, പരിഹാരക്രിയകൾ, സർപ്പബലി, പായസ ഹോമം, 26 ന് 7 മണിക്ക് നൃത്ത സംഗീത രാവ്, 27ന് 10.30 മണിക്ക് ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം, അന്ന പ്രസാദം, തായമ്പക, ആറാട്ട് ,രാത്രി 8 മണിക്ക് കൊടിയിറക്കം എന്നിവ ഉണ്ടാകുന്നതാണ്.വാർത്താസമ്മേളനത്തിൽ എം പി പ്രജീഷ് ,ഷിജു തുണ്ടിയിൽ,കെ കെ മുരളീധരൻഎന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ