Zygo-Ad

കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു


പാനൂർ കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽ പി സ്കൂൾ ശതാബ്ദി  ആഘോഷത്തിന്റെ ഭാഗമായി വിജയോത്സവം നടന്നു എൽ.എസ്.എസ് ,യു. എസ് .എസ് ,എസ് എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക്ഉള്ള അനുമോദനവും കളത്തിൽ മാധവി, മുല്ലേൻ്റവിട നാരായണൻ, താഴെക്കണ്ടി മുകുന്ദൻ എന്നിവരുടെ സ്മരണാർത്ഥമുള്ള എൻഡോവ്മെൻ്റ് വിതരണവും നടന്നു


വാർഡ്കൗൺസിലർ ഷീബ കണ്ണമ്പ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ  പ്രീത അശോക് ഉദ്ഘാടനം ചെയ്തു, ചൊക്ലി എ.ഇ.ഒ ഗീത എ.കെ ഉപഹാര സമർപ്പണം നടത്തി, പിടിഎ പ്രസിഡണ്ട് മനീഷ് കണ്ണംവെള്ളി,മദർ പി ടി എ  പ്രസിഡണ്ട് രഹന സി,സ്കൂൾ പ്രധാന അധ്യാപിക രജിന 'ഇ ,സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ സുഷമ ,ജിതിൻ.എ തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ