Zygo-Ad

പുളിയനമ്പ്രം തെരുവ് നായ ശല്യം രൂക്ഷമാകുന്നു..മനുഷ്യ ജീവന് പുല്ല് വില നൽകി നഗരസഭ.,നായ ശല്യത്തിൽ രക്ഷയില്ലാതെ നട്ടം തിരിഞ്ഞു ജനങ്ങൾ.

 


പുളിയനമ്പ്രം: തെരുവ് നായ ശല്യം രൂക്ഷമാകുന്നു..മനുഷ്യ ജീവന് പുല്ല് വില നൽകി പാനൂർ നഗരസഭ.,നായ ശല്യത്തിൽ രക്ഷയില്ലാതെ നട്ടം തിരിഞ്ഞു ജനങ്ങൾ.
തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഭരണ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നു എന്ന ആക്ഷേപം ഉയരുന്നു.മനുഷ്യ ജീവന് പുല്ല് വിലയാണ് നൽകുന്നതെന്നും ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം..തെരുവ് നായ്‌ക്കൾ പെറ്റ് പെരുകി നാടിനും നാട്ടുകാർക്കും ഭയം ജനിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ  നഗരസഭ യാതൊന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോഴികളയേയും മറ്റും നായ്‌ക്കൂട്ടം ക്രൂരമായി കടിച്ചു കൊന്നിരുന്നു. നഗരസഭാ പരിധിയിൽ നിരവധി മനുഷ്യർക്കും മൃഗങ്ങൾക്കുമാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നത്..നഗരസഭ നിസ്സംഗത പാലിക്കുന്നത് മൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്‌ക്കളെ പിടികൂടി ഒഴിപ്പിക്കൽ നടപടികൾ ചെയ്യാത്തിടത്തോളം കാലം ഇവ അക്രമം തുടർന്നുകൊണ്ടേ ഇരിക്കും..
 തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനത്തിന് വഴിനടക്കുവാൻ കഴിയാത്ത അവസ്ഥയാണ്. വളർത്തു മൃഗങ്ങളെയും കോഴികളെയും ഇവ കൂട്ടമായെത്തി ആക്രമിക്കുന്നതായി പരാതിയുണ്ട്. നായ്കളുടെ ആക്രമണത്തെ ഭയന്ന് പുളിയനമ്പ്രം മദ്രസ സ്കൂൾ വിദ്യാർഥികളും, രക്ഷിതാക്കളും വടിയെടുത്ത് നടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്..പൊതു നികുതി പണമുപയോഗിച്ച് വാഹനത്തിൽ നിന്നിറങ്ങാതെ ചുറ്റിയടിക്കുന്ന രീതിയിൽ നിന്നു മാറി ജനങ്ങളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങൾക് പരിഹാരം കാണാൻ നഗരസഭ തയ്യാറാവണമെന്ന്  പ്രദേശ വാസികൾ ആവശ്യപ്പെടുകയാണ്..അല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നുംജനകീയ കമ്മിറ്റി പുളിയനമ്പ്രം മുന്നറിയിപ്പ് നൽകുന്നു..
 

വളരെ പുതിയ വളരെ പഴയ