കൂരാറ:തന്റെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ സ്വരുക്കൂട്ടി വെച്ച നാണയത്തുട്ടുകൾ സ്വപ്നങ്ങളൊലിച്ച് പോയ മനുഷ്യർക്ക് നീട്ടിയ കരുതലിന്റെ കുഞ്ഞുകൈകളായി വാഗ്ദേവി വിലാസം എൽ പി സ്കൂളിലെ അദ്വിക് വിനീഷും പാർവണ ജിജിലേഷും. വയനാട് ഉരുൾ പൊട്ടൽ കാരണം ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വാർത്ത മനസലിയിച്ചതിനാൽ തങ്ങളുടെ സമ്പാദ്യമായി കരുതിവെച്ച സമ്പാദ്യക്കുടുക്ക വിദ്യാർഥികൾ സ്കൂളിനെ ഏൽപ്പിക്കുകയായിരുന്നു.
മൊകേരിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജിന പ്രമോദ് എന്നിവർ വിദ്യാർഥികളിൽ നിന്ന് സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി.