പാനൂർ: സമീപകാലത്ത് ചില വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ ഉടലെടുത്ത പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാര നിർദേശങ്ങൾ ആരായുന്നതിനുമായി കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ് പദ്ധതിയുടെ ഭാഗമായി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
പാനൂർ പി.ആർ.മന്ദിരത്തിൽ കെ.പി.മോഹനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ.. കെ.വി.ശശിധരൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.ശൈലജ 'ആർ.ഷീല, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ 'വി.സുജാത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ലത, വി.തങ്കമണി., പാനൂർപൊലീസ്, ഇൻസ്പെക്ടർ കെ.സുധീര; കുത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് ഹയർ സെക്കൻഡറി, ഹൈസ്ക്കൂളുകളിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, പി.ടി.എ - മദർ പി.ടി.എ. പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, .കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. . ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ സ്വാഗതവും ഇ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ലഹരി ഉപയോഗം, റാഗിംഗ്, വാഹനമോടിക്കൽ ഉൾപ്പെടെയുള്ള പ്രവണതയ്ക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക തരത്തിൽ അവബോധമുണ്ടാക്കാൻ പരിപാടികൾ സംഘടിപ്പിക്കാനും സദസ്സ് നിർദേശിച്ചു.
എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും ആഗസ്റ്റ് 31നകം പി.ടി.എ,, വികസന സമിതി വിദ്യാർത്ഥി സംഘടന - ജനപ്രതിനിധികൾ, പോലീസ് ,എക്സൈസ് എന്നിവരെ ഉൾപ്പെടുത്തി വിദ്യാലയ തലത്തിൽ യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. റാഗിങ്ങ് സംബന്ധിച്ച പരാതിയുയർന്നയുടൻ തന്നെ പ്രാഥമികഘട്ടത്തിൽ കുറ്റക്കാരാവുന്ന കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം വിളിച്ചു വരുത്തി കാര്യങ്ങൾ ധരിപ്പിക്കാനും നിയമ വ്യവസ്ഥ കർശനമായി പാലിക്കാനും തീരുമാനിച്ചു. ക്ലാസ് തലത്തിൽ അധ്യാപകരും രക്ഷിതാക്കളുമുൾപ്പടെ നവമാധ്യമ സംവാദം ആരോഗ്യകരമായ നിലയിൽ ദൈനം ദിനം ഉയർന്നുവരണം. പ്ലസ് ടു ഒന്നാം വർഷ വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ ആദ്യദിനത്തിൽ സ്വീകരിച്ചു കൊണ്ട് സൗഹൃദാന്തരീക്ഷം കലാലയങ്ങളിൽ നിലനിർത്താനുള്ള രീതി സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.