പാനൂർ : സാമൂഹിക പ്രവർത്തകനും പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്നു എൻ പി മോഹനൻ്റെ സ്‌മരണക്കായി ഏർപെടുത്തിയ മൂന്നാമത് സ്നേഹമോഹനം പുരസ്കാരം പ്രവാസി വ്യവസായി വിളക്കോട്ടൂരിലെ അത്തോളിൽ വാസുവിന് സമ്മാനിച്ചു.
ഷാഫി പറമ്പിൽ എം.പി പുരസ്കാര സമർപ്പണം നടത്തി. സ്നേഹമോഹനം ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെയും പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പുരസ്കാരം ഏർപെടുത്തിയത്.
ജീവകാരുണ്യ -സാമൂഹിക മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് മൂന്നാമത് പുരസ്കാരത്തിന് അത്തോളിൽ വാസുവിനെ തെരഞ്ഞെടുത്തത്. കെ.പി.സാജു, കെ.പി. ഹാഷിം എന്നിവരാണ് നേരത്തെ പുരസ്കാരത്തിന് അർഹരായത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി വിപിൻ അധ്യക്ഷനായി.
അറബിക് അക്ഷരങ്ങൾ എംബ്രോയ്ഡറി വർക്ക് ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ് നേടിയ തൂവക്കുന്നിലെ നഷ് വ ബിൻ്റ് മുഹമ്മദിനെയും മൈനോറിറ്റി കോൺഗ്രസ് ചെയർമാൻ കെ.പി. യൂസഫ്,ജനറൽ സിക്രട്ടറി വി. സമീർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കെ.പി. അഹമ്മദ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി മെംബർ വി.സുരേന്ദ്രൻ മാസ്റ്റർ, ഡി.സി.സി സിക്രട്ടറിമാരായ രജിത് നാറാത്ത് , കെ.പി.സാജു, സന്തോഷ് കണ്ണംവള്ളി, പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്
കെ.പി ഷാഷിം, കെ രമേശൻ ,കെ.കെ. ദിനേശൻ, കെ.സി ബിന്ദു, പി. കൃഷ്ണൻ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, എം.കെ രാജൻ എന്നിവർ സംസാരിച്ചു.