Zygo-Ad

പാലത്തായിയിൽ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു.പ്രദേശം കടന്നൽ ആക്രമണ ഭീഷണിയിൽ.


പാനൂർ : പാലത്തായിയിൽ നിരവധി വഴിയാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. പാലത്തായി കോപ്പാലം തലക്കൽ അൻസാർ മസ്ജിദിന് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവിന് മുകളിലുള്ള കടന്നൽ കൂടാണ് നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആക്രമണ ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ ദിവസം ഇത് വഴി കടന്നുപോയ നിരവധി യാത്രക്കാർ ഇവിടുത്തെ കടന്നലിൻ്റെ ആക്രമണത്തിനിരയായി. പാനൂർ നഗരസഭയിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണിത്. നൂറുകണക്കിന് കടന്നലുകളാണ് ഈ കടന്നൽ കൂടിനകത്തുള്ളത്. അതിനാൽ ഏറെ ഭയത്തോടെയാണ് ഇതു വഴിയുള്ള യാത്രക്കാർ കടന്നുപോകുന്നത്.  നഗരസഭാധികൃതർ  ഇക്കാര്യത്തിൽ ഉടൻ ഇടപെട്ട് പ്രദേശത്തുകാരുടെ ഭീതിയകറ്റാനുള്ള നടപടികൾ കൈകൊളളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ